കെപിസിസിക്ക് ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് ധാരണ
ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ കാര്യ സമിതിയിൽ ഉണ്ടാകും
കെപിസിസിക്ക് ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് ധാരണ. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് ധാരണ. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ കാര്യ സമിതിയിൽ ഉണ്ടാകും.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരുമായി കെ സുധാകരന്‍ നടത്തിയ ചർച്ചയിലാണ് ധാരണയായത്. കെപിസിസി ഭാരവാഹികളുടെ എണ്ണം 10ലേക്കും നിര്‍വാഹക സമിതി അംഗങ്ങളുടെ എണ്ണം 51ലേക്കും ഒതുക്കുക എന്നതാണ് സുധാകരന്‍റെ നിലപാട്. സമാനമായ രീതിയില്‍ പരമാവധി 10 ഭാരവാഹികള്‍ മാത്രം ഡിസിസികളില്‍ മതിയെന്നുമാണ് ആലോചന. താഴേതട്ടില്‍ ബൂത്ത് കമ്മറ്റികള്‍ പകരമായി കുടുംബ യൂണിറ്റുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും.
കെപിസിസി, ഡിസിസി തലത്തിലെ അഴിച്ചു പണിയാണ് പുതിയ കെപിസിസി പ്രസിഡന്‍റിന്‍റെ ആദ്യ വെല്ലുവിളി. കെപിസിസി പുനസംഘടനയുടെ മാനദണ്ഡങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും.