സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

ജാർഖണ്ഡിലെ മൈത്തോൺ നിലയിത്തുനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതാണു നിയന്ത്രണത്തിനു കാരണമെന്നാണു കെ.എസ്.ഇ.ബി വിശദീകരണം

Update: 2024-08-16 13:52 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈകീട്ട് ഏഴു മുതൽ രാത്രി 11 വരെ എപ്പോൾ വേണമെങ്കിലും നിയന്ത്രണത്തിനു സാധ്യതയുണ്ട്. ജാർഖണ്ഡിലെ മൈത്തോൺ നിലയിത്തുനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതാണു നിയന്ത്രണത്തിനു കാരണമെന്നാണു കെ.എസ്.ഇ.ബി അറിയിച്ചത്.

സംസ്ഥാനത്തെ വൈദ്യുതി ആവശ്യം വർധിച്ചിരിക്കുകയാണ്. പവർ എക്‌സ്‌ചേഞ്ചിൽ വൈദ്യുതിക്ക് ഉയർന്ന നിരക്കാണുള്ളത്. യൂനിറ്റിന് 15 രൂപ വരെ വില നൽകേണ്ടിവരും. ഇതിനാലാണു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം.

ബുധനാഴ്ച രാത്രിയും സംസ്ഥാനത്തെങ്ങും വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ജാർഖണ്ഡിലെ മൈത്തോൺ നിലയത്തിലെ ഒരു ജനറേറ്ററിന് തകരാർ സംഭവിച്ചതിനാൽ ലഭിക്കേണ്ട വൈദ്യുതിയിൽ അവിചാരിതമായ കുറവുണ്ടായതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.

Summary: There will be electricity control in the state today, any time between 7 pm to 11 pm

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News