കെ.എസ്.ആര്‍.ടി.സി ബസ് വെള്ളത്തിലിറക്കിയ കേസ്: ഡ്രൈവർക്ക് മുൻകൂർ ജാമ്യം

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​യ​ദീ​പി​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്തി​രു​ന്നു

Update: 2021-12-13 15:43 GMT
Editor : ijas
Advertising

കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബർ 16 ന് പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാരോപിച്ചാണ് ഡ്രൈവർ ജയദീപിനെതിരെ കേസെടുത്തിരുന്നത്.

കേസില്‍ സർക്കാരിന്‍റെ ആരോപണം മുഴുവൻ മുഖവിലക്കെടുത്താലും കുറ്റം നിലനിൽക്കില്ലന്നും 21-ന് മാത്രം പ്രഥമ വിവര റിപ്പോർട്ട് നൽകിയെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്‍റെ വാദം വിലയിരുത്തിയാണ് ജസ്റ്റിസ് പി.ജി. അജിത് കുമാർ മുൻകൂർ ജാമ്യം ഉപാധികളോടെ നൽകിയത്. ഗതാഗത മന്ത്രി പത്ര സമ്മേളനം നടത്തിയ ശേഷം മാത്രം കേസെടുത്ത കാര്യവും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഹരജിക്കാരനു വേണ്ടി അഡ്വ നോബിൾ മാത്യു ഹാജരായി.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​യ​ദീ​പി​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ജ​യ​ദീ​പ് കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്മെന്‍റിനെ സോ​ഷ്യ​ൽ മീഡിയ വ​ഴി പ​രി​ഹ​സി​ക്കു​ക​യും ചെ​യ്​​തു. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ്​ ചെ​യ്യാ​നും ന​ട​പ​ടിയുണ്ടായി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News