കെ.എസ്.ആർ.ടി.സിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണം: മൂന്ന് യൂണിയനുകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി

നേരത്തെ സി.ഐ.ടി.യുവിനെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിരുന്നത്

Update: 2023-03-17 13:58 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ മൂന്ന് അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ച നടത്തും. ഗഡുക്കളായുള്ള ശമ്പള വിതരണം സംബന്ധിച്ച് ചർച്ച നടത്താനാണ് യോഗം. നാളെ ഉച്ചയ്ക്കാണ് യൂണിയനുകളുമായുള്ള മന്ത്രിയുടെ ചർച്ച. നേരത്തെ സി.ഐ.ടി.യുവിനെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിരുന്നത്.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇന്നലെ വിതരണം ചെയ്തിരുന്നു. സർക്കാർ അനുവദിച്ച 30 കോടിയും ഇന്ധനത്തിനായി മാറ്റിവെച്ച 10 കോടിയും ചേർത്താണ് തുക കണ്ടെത്തിയത്. ശമ്പള വിതരണത്തിനുള്ള തുക ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ജനുവരി മാസത്തെ കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ വിഹിതത്തിലെ ബാക്കി തുകയായ 20 കോടി എത്രയും വേഗം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു മന്ത്രിയുടെ കത്ത്. സർക്കാർ ഉറപ്പിന്മേൽ ഫെഡറൽ ബാങ്കിൽ നിന്ന് 30 കോടി രൂപ ഓവർഡ്രാഫ്‌റ്റെടുത്തായിരുന്നു ആദ്യ ഗഡു ശമ്പളം നൽകിയത്. പിന്നീട് സർക്കാർ 30 കോടി നൽകിയതോടെ ഇത് അടച്ചു തീർക്കുകയായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News