കെ.എസ്.ആര്‍.ടി സി യിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്ന് മുതൽ ശമ്പളം

മെയ് മാസത്തെ ശമ്പളം ജൂണ്‍ പകുതിയായിട്ടും കെ.എസ്.ആർ.ടി സിക്ക് നൽകാനായിരുന്നില്ല

Update: 2022-06-17 11:56 GMT
Advertising

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി സി യിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്ന് മുതൽ ശമ്പളം നൽകും. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് മാനേജ്മെന്‍റിന് നിർദേശം നൽകിയത്. 35 കോടി രൂപ അധിക സഹായം കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടു. 

മെയ്  മാസത്തെ ശമ്പളം ജൂണ്‍ പകുതിയായിട്ടും കെ.എസ്.ആർ.ടി സിക്ക്  നൽകാനായിരുന്നില്ല. ഇതിനെത്തുടർന്ന് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അഞ്ചാം തിയതി മുതൽ സമരം ശക്തിപ്പെട്ടു വരികയാണ്. 

തിങ്കളാഴ്ച മുതല്‍ യൂണിയനുകള്‍ സമരം കടുപ്പിക്കാനിരിക്കെയാണ് ശമ്പള വിതരണം തുടങ്ങുന്നത്. ഇതിനായി 50 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റെടുത്തു. നാളെയോടെ ആദ്യ ഘട്ട ശമ്പള വിതരണം പൂര്‍ത്തിയാകും. 35 കോടി രൂപ അധികമായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതു ലഭിച്ചാലെ ബാക്കിയുള്ള ജീവനക്കാര്‍ക്ക് ശന്പളം നല്‍കാനാകൂ. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഭരണ പക്ഷ സംഘടനയായ സിഐടിയു പറയുന്നത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News