ധനവകുപ്പ് അനുവദിച്ച 30 കോടി കൊണ്ട് ശമ്പളം നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ്

65 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സി.എം.ഡി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്

Update: 2022-06-07 02:46 GMT
Advertising

ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കൊണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാതെ മാനേജ്മെന്‍റ്. ബാക്കി തുക കൂടി ലഭിക്കാതെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. 65 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സി.എം.ഡി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ബാക്കി തുക മാനേജ്മെന്‍റ് തന്നെ കണ്ടെത്തണമെന്ന നിലപാടാണ്  സര്‍ക്കാരിനും. ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകളുടെ സമരം ഇന്നും തുടരും. സിഐടിയു,ഐഎന്‍ടിയുസി,ബിഎംഎസ് സംഘടനകള്‍ക്ക് പുറമെ എ.ഐ.ടി.യു.സി യും ഇന്ന് സമരമാരംഭിക്കും.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News