അങ്കോല മണ്ണിടിച്ചില്‍: അർജുനെ കണ്ടെത്താന്‍ സൈന്യമെത്തുന്നു; ഐഎസ്ആർഒയും ദൗത്യത്തിൽ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലം സന്ദർശിക്കും

Update: 2024-07-21 01:01 GMT
Editor : Lissy P | By : Web Desk
Advertising

അങ്കോല: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിവസത്തിൽ. തിരച്ചിലിനായി ഇന്ന് സൈന്യമെത്തും. ഐ.എസ്.ആര്‍.ഒ.യും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.

തിരച്ചലിന് സഹായകരമാവുന്ന ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കും.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലം സന്ദർശിക്കും. അർജുനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും.

അർജുനായി അഞ്ചാംദിവസം നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. അഞ്ച് ദിനം മുന്‍പ്  മണ്ണിനടിയിൽ മറഞ്ഞ അർജുനായി ഗംഗാവലി നദിയുടെ തീരത്ത് കയ്യും മെയ്യും മറന്നായിരുന്നു ഇന്നലത്തെ രക്ഷാ പ്രവർത്തനം.എന്നാൽ കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. 

അതിനിടയിൽ മണ്ണിനടിയിൽ പ്രതീക്ഷയേകി മൂന്ന് തവണ റഡാർ സിഗ്നലുകളും ലഭിച്ചിരുന്നു. എന്നാൽ കനത്ത മഴയും പുഴയിലെ നീരൊഴുക്കും ചളിയും മണ്ണും റഡാർ പരിശോധനയിലും പ്രതിസന്ധിയായി. മേഖലയിൽ ഇനിയും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കേയാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News