എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കത്ത്

Update: 2024-05-08 08:15 GMT
Advertising

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു.

യാത്ര മുടങ്ങിയാൽ ജോലി നഷ്ടപ്പെടുന്നവരുൾപ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരിൽ പലരും. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദായത് യാത്രക്കാർ അറിയുന്നത്. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് ഭക്ഷണവും താമസവും നൽകാൻ പോലും എയർ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്. രാജ്യത്താകെ 250ൽ അധികം കാബിൻ ക്രൂ ജീവനക്കാരാണ് പണിമുടക്കുന്നത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. കൂട്ടമായി സിക്ക് ലീവെടുത്താണ് ജീവനക്കാരുടെ പ്രതിഷേധം. വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാർ ഏപ്രിലിൽ എയർ ഇന്ത്യ മാനേജ്മെന്റിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News