മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എം.എ യൂസഫലി 50 വീടുകൾ നൽകും

2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്

Update: 2025-03-29 14:23 GMT
Editor : സനു ഹദീബ | By : Web Desk
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എം.എ യൂസഫലി 50 വീടുകൾ നൽകും
AddThis Website Tools
Advertising

വയനാട്: മുണ്ടക്കെ - ചൂരൽമല ദുരിത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 50 വീടുകൾ നൽകും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഈ മാസം 27 ന് തറക്കല്ലിട്ടിരുന്നു.

2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 298 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. നിരവധി പേർക്ക് വീടും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News