ഒത്തൊരുമയുടെ സന്ദേശം പകരാൻ ‘മാധ്യമം ഹാർമോണിയസ് കേരള’ ഇന്ന് തലസ്ഥാനത്ത്

രാത്രി ഏഴിന് നടക്കുന്ന സംഗീതവിരുന്നിൽ നിരവധി പ്രമുഖർ പ​ങ്കെടുക്കും

Update: 2025-01-11 05:33 GMT
Advertising

തിരുവനന്തപുരം : നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മാധ്യമം ഹാർമോണിയസ് കേരളയുടെ ​നേതൃത്വത്തിൽ സംഗീതവിരുന്ന് ഒരുങ്ങുന്നു. ഇന്ന് രാത്രി ഏഴിനാണ് സംഗീതവിരുന്ന്. ​ഗായകൻ നജീം അർഷാദ്, സരിഗമപ താരം ​ലിബിൻ സ്കറിയ, ടെലിവിഷൻ അവതാരകൻ ആർജെ മിഥുൻ എന്നിവരുൾപ്പെടുന്ന താരനിര പരിപാടിയിൽ പങ്കെടുക്കും.

വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്റെ മ​ഹോ​ത്സ​വ​മാ​യി മാ​റി​യ മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ ഇത് രണ്ടാം തവണയാണ് കേരളത്തിൽ എത്തുന്നത്. കേരളവും പ്രവാസ മണ്ണും ചേർന്നാണ് മാധ്യമം ഹാർമോണിയസ് കേരള ഒരുക്കുന്നത്. 2018 പ്രളയത്തിൽ കേരളം വിറങ്ങലിച്ചുനിന്നപ്പോൾ അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ചാണ് മാധ്യമം ഹാർമോണിയസ് കേരള എന്ന പ്രവാസലോകത്തെ കൂട്ടായ്മയുടെ ആഘോഷത്തിന് തുടക്കമിട്ടത്.

മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും വൈകിട്ട് അഞ്ചിന് നിയമസഭ പുസ്തകോത്സവ വേദി നാലിൽ നടക്കും.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News