കണ്ണൂരില്‍ കാട്ടാന ആക്രമണത്തിൽ മാവോയിസ്റ്റ് പ്രവര്‍ത്തകന് പരിക്ക്

പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ എത്തിച്ചു മടങ്ങിയതായി പൊലീസ്

Update: 2024-02-16 15:44 GMT
Editor : Shaheer | By : Web Desk
Maoist injured in wild elephant attack in Kannur
AddThis Website Tools
Advertising

കണ്ണൂര്‍: കാട്ടാന ആക്രമണത്തിൽ മാവോയിസ്റ്റ് പ്രവര്‍ത്തകന് പരിക്കേറ്റു. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലാണ് കർണാടക ചിക്‍മഗളൂരു സ്വദേശി സുരേഷ് സുരേഷിന് പരിക്കേറ്റത്. വനത്തിലൂടെയുള്ള യാത്രയ്ക്കിടെയാണു സംഭവം.

പരിക്കേറ്റയാളെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ എത്തിച്ചു. ആറുപേരാണു സംഘത്തിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. സംഘം കാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.

സുരേഷിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. സംഭവത്തില്‍ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് കണ്ണൂർ റൂറൽ പൊലീസ് മേധാവി അറിയിച്ചു.

Summary: Maoist injured in wild elephant attack in Kannur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News