'പറയേണ്ട സമയത്ത് പറയണം': പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ നേതാക്കളെ വിമർശിച്ച് മാർത്തോമ്മാ സഭ

''മണിപ്പൂരിൽ ക്രൈസ്തവർ നേരിടുന്ന ഭീകരാവസ്ഥയെ കുറിച്ച് പ്രതിനിധികൾ ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു''

Update: 2024-01-04 08:17 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികളെ വിമർശിച്ച് മാർത്തോമ്മാ സഭ. മണിപ്പൂരിൽ ക്രൈസ്തവർ നേരിടുന്ന ഭീകരാവസ്ഥയെ കുറിച്ച് പ്രതിനിധികൾ ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു.

പറയേണ്ടത് പറയേണ്ട സമയത്ത് പറയണമായിരുന്നുവെന്നും മാർത്തോമ്മ അടൂർ സഭ ഭദ്രാസന അധ്യക്ഷൻ ഡോക്ടർ എബ്രഹാം പൗലോസ് വിമർശിച്ചു.

മോദിയുടെ വിരുന്നിൽ പങ്കെടുത്ത സഭാമേലധ്യക്ഷൻമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിമർശനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിരുന്നിൽ പങ്കെടുത്തവർക്കെതിരെ രൂക്ഷവിമർശനവുമായി മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അധ്യക്ഷൻ രംഗത്തെത്തിയത്.

തിരുത്തൽ ശക്തിയാവേണ്ട ക്രൈസ്തവർ ഒത്തുതീർപ്പിന് തയ്യാറാകരുത്. അടൂരിൽ നടന്ന മാർത്തോമാ കൺവെൻഷനിലായിരുന്നു അടൂർ ഭദ്രാസന അധ്യക്ഷന്റെ വിമർശനം. അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത സഭാമേലധ്യക്ഷൻമാർക്കെതിരെ സി.പി.ഐയും രംഗത്തെത്തി.

സജി ചെറിയാൻ ബിഷപ്പുമരെ വിമർശിച്ചതിൽ തെറ്റില്ലെന്നും വിമർശനത്തിന്റെ ഭാഷയാണ് പ്രശ്നമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News