'സ്പീക്കർ സ്ഥാനമൊഴിഞ്ഞ് മന്ത്രിയായ ആൾ എന്നെ നിയന്ത്രിക്കാൻ വരണ്ട'; എം.ബി രാജേഷിനോട് വി.ഡി സതീശൻ

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി. രാജീവാണ് ബിൽ അവതരിപ്പിച്ചത്.

Update: 2022-12-07 11:25 GMT
Advertising

തിരുവനന്തപുരം: മന്ത്രി എം.ബി രാജേഷും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിൽ നിയമസഭയിൽ വാക്‌പോര്. തടസ്സവാദം ഉന്നയിക്കുന്നതിനിടെ മന്ത്രി എം.ബി രാജേഷ് സംസാരിച്ചതാണ് പ്രതിപക്ഷനേതാവിനെ പ്രകോപിപ്പിച്ചത്. എന്നാൽ താൻ ചെയറിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷനേതാവിനെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.

അതിനിടെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി. രാജീവാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം തട്ടിക്കൂട്ടിയ ബില്ലാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ബില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News