മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണിപോരാളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

Update: 2021-05-10 14:54 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യമേറുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് മുൻകരുതൽ നടപടികളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക ദൗത്യം നിർവഹിക്കുന്ന കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരെയും കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വാർത്താശേഖരണത്തിൻറെ ഭാഗമായി എല്ലായിടങ്ങളിലും എത്താൻ നിർബന്ധിതരായ മാധ്യമ പ്രവർത്തകരുടെ ആരോഗ്യസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണന നൽകണം. സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്‍ലിം ലീഗ് പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് ഗുരുതരമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും റിസ്കിൽ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. കോവിഡ് സംബന്ധിച്ച സർക്കാർ മാർഗ നിർദ്ദേശങ്ങളും ബോധവത്കരണവും അതിവേഗം ജനങ്ങളിലെത്തിക്കുന്നത് മാധ്യമ പ്രവർത്തകരാണ്.

Full View

പല സന്ദർഭങ്ങളിലും അതീവ ജാഗ്രത വേണ്ടയിടങ്ങളിൽ ജോലി ആവശ്യാർത്ഥം എത്തേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകർ. ജീവൻ പണയംവെച്ചാണ് പല സന്ദർഭങ്ങളിലും റിപ്പോർട്ടിംങ് നടത്തേണ്ടി വരുന്നത്. അത്തരത്തിലുള്ള മാധ്യമ പ്രവർത്തകർക്ക് വാക്സിനേഷന് മുൻഗണന നൽകണം. കോവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നൽകുന്ന അതേ പരിഗണന മാധ്യമ പ്രവർത്തകർക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് കൊച്ചിയിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടിരുന്നു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News