വനിതാ കമ്മീഷൻ മാധ്യമ പുരസ്കാരം മീഡിയവണിന്; മികച്ച ക്യാമറമാന്‍ മനേഷ് പെരുമണ്ണ

നൃത്തംകൊണ്ട് ജീവിതം തിരിച്ചുപിടിച്ച പ്രിയ വിജേഷിന്‍റെ ആത്മവിശ്വാസം ക്യാമറയിൽ പകർത്തിയതിനാണ് മനേഷ് പെരുമണ്ണയെ പുരസ്‌കാരത്തിന് അർഹനാക്കിയത്

Update: 2021-09-09 09:06 GMT
Editor : Nidhin | By : Web Desk
Advertising

കേരള വനിതാ കമ്മീഷന്റെ 2020-ലെ മാധ്യമപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വീഡിയോഗ്രഫി വിഭാഗത്തിൽ മീഡിയവൺ ക്യാമറാമാൻ മനേഷ് പെരുമണ്ണ അർഹനായി. നൃത്തംകൊണ്ട് ജീവിതം തിരിച്ചുപിടിച്ച പ്രിയ വിജേഷിന്‍റെ ആത്മവിശ്വാസം ക്യാമറയിൽ പകർത്തിയതിനാണ് മനേഷ് പെരുമണ്ണയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മികച്ച റിപ്പോർട്ട്/ഫീച്ചർ മലയാളം അച്ചടിമാധ്യമം വിഭാഗത്തിൽ മാതൃഭൂമി തൃശ്ശൂർ സബ് എഡിറ്റർ ശ്രീകല എം.എസ് തയാറാക്കിയ അളിയൻ സുഹ്റ ആള് പൊളിയാണ് തെരഞ്ഞെടുത്തു. മികച്ച റിപ്പോർട്ട്/ഫീച്ചർ മലയാളം ദൃശ്യമാധ്യമം വിഭാഗത്തിൽ മാതൃഭൂമി ന്യൂസ് സബ് എഡിറ്റർ/റിപ്പോർട്ടർ റിയ ബേബിക്കാണ് പുരസ്‌കാരം.

മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിൽ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫർ എൻ.ആർ.സുധർമദാസ്, ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് മതിയായ എണ്ണം എൻട്രികൾ ലഭിക്കാത്തതിനാൽ പുരസ്‌കാരം നൽകിയിട്ടില്ല. കമ്മീഷൻ അംഗങ്ങളും, പ്രശസ്ത മാധ്യമപ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, സരിത വർമ എന്നിവരുമടങ്ങിയ പാനലാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഫോട്ടോഗ്രഫി വിഭാഗത്തിൽ കമ്മീഷൻ അംഗങ്ങൾക്കു പുറമേ പ്രശസ്ത ഫോട്ടോഗ്രഫർ ബി. ജയചന്ദ്രൻ, ഐപിആർഡി ചീഫ് ഫോട്ടോഗ്രഫർ വി.വിനോദ് എന്നിവരും ഉൾപ്പെട്ട പാനലാണ് വിധി നിർണയിച്ചത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News