സ്കൂൾ കലോത്സവത്തിന്റെ വർണ്ണകാഴ്ച്ചകൾ ഒപ്പിയെടുക്കാൻ മീഡിയവൺ ടീം

കലോത്സവ സ്റ്റുഡിയോ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

Update: 2025-01-03 15:28 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തിരുവനന്തപുരം : 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വർണ്ണകാഴ്ച്ചകൾ കാണികളിലെത്തിക്കാൻ കലോത്സവ സ്റ്റുഡിയോ തുറന്ന് മീഡിയവൺ. 'കല കലോ കല' എന്ന പേരിട്ട സ്റ്റുഡിയോയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സെന്റർ സ്റ്റേഡിയത്തിലെ പ്രധാന വേദിയായ എംടി നിളക്കരികിലാണ് സ്റ്റുഡിയോ. ഉദ്ഘാടനത്തിൽ മീഡിയ വൺ കമ്മ്യൂണിക്കേഷൻ ജനറൽ മാനേജർ പിബിഎം ഫർമീസ്, കോർഡിനേറ്റിംഗ് എഡിറ്റർ എൻ പി ജിഷാർ, റീജിണൽ മേധാവി കെആർ സജു തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവും. കലോത്സവത്തിന്റെ ഓളവും പരപ്പും ഒപ്പിയെടുക്കാൻ തലസ്ഥാന നഗരിയിൽ അൻപതുപേരടങ്ങുന്ന മീഡിയ വൺ ടീം സജ്ജരാണ്. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News