ഓരോ രോഗത്തിനും വിവിധ ആശുപത്രികള്‍ കയറണം; ബുദ്ധിമുട്ടിലായി മെഡിസെപ് രോഗികൾ

മെഡിസെപ് ഉണ്ടെങ്കിലും കൈയിൽ കാശും കരുതണം

Update: 2023-12-06 06:41 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ക്യാഷ് ലെസ് ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് കേട്ടപ്പോള്‍ മെഡിസെപ്പിന്റെ ആനുകൂല്യം ഏറെ പ്രതീക്ഷിച്ചവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. പ്രതിമാസം അഞ്ഞൂറ് രൂപ നല്‍കിയാലും ആശുപത്രി ആവശ്യങ്ങള്‍ക്ക് പണം അടക്കേണ്ടിവരില്ലെന്ന് മെഡിസെപ് ആനുകൂല്യമുള്ളവര്‍ കരുതി. എന്നാല്‍ മെഡിസെപ് കാര്‍ഡുമായി ആശുപത്രിയിലെത്തിയാലാണ് യാഥാര്‍ഥ ബുദ്ധുമുട്ട് രോഗികളും ഗുണഭോക്താക്കളും തിരിച്ചറിയുന്നത്.

സര്‍ക്കാര്‍ ജീവനക്കാരനായ എറണാകുളം സ്വദേശിയായ കെ.കെ ബഷീറിന് നേരിട്ട അനുഭവം ഇതാണ്.ബഷീറിന്റെ മാതാവിനും മകനും ചികിത്സ ആവശ്യമായി വന്നപ്പോൾ ഒരിക്കല്‍ പോലും മെഡിസെപ് ആനുകൂല്യം ലഭിച്ചില്ല. ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയപ്പോഴാണ് മെഡിസെപിന്റെ ബുദ്ധിമുട്ട് ഇദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്.

ഹൃദയാഘാതമുണ്ടായ ഒരാള്‍ക്ക് ചികിത്സക്കായി ആശുപത്രിയിലെത്തിയാല്‍ ആദ്യം അന്‍ജിയോഗ്രാം ചെയ്യേണ്ടിവരും. പിന്നീട് ബ്ലോക് ഉണ്ടെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റിയും. ഈ സാഹചര്യത്തിലാണ് മെഡിസെപ് രോഗികള്‍ക്ക് കുരുക്കാകുന്നത്. ചില സ്വകാര്യ ആശുപത്രികളില്‍ ആന്‍ജിയോഗ്രാമിന് മെഡിസെപ് പരിരക്ഷ ഉണ്ടാകില്ല. ആന്‍ജിയോപ്ലാസ്റ്റിക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കുകയും ചെയ്യും. ഇതാണ് ഈ പദ്ധതിയിലെ വൈരുദ്ധ്യം. ഏറ്റവും നല്ല ഡോക്ടറെയും ആശുപത്രിയും നോക്കി പോകുമ്പോള്‍ മെഡിസെപ് ആനുകൂല്യം ഒരുതരത്തിലും ലഭിക്കാത്ത സ്ഥിതിയുമുണ്ട്. വിവിധ വകുപ്പുകളിലെ ചികിത്സകള്‍ക്ക് രോഗിയെയും കൊണ്ട് വിവിധ ആശുപത്രികളില്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് മെഡിസെപ് രോഗികള്‍.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News