അനധികൃതമായി കെ.എസ്.ഇ.ബി വാഹനം ഓടിച്ചതിന് യൂണിയൻ നേതാവ് സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന് പിഴ. സുരേഷ് കുമാർ 6,72,560 രൂപ പിഴയൊടുക്കണം

Update: 2022-04-21 04:02 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന് പിഴ. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രിയുടെ സ്‌റ്റാഫായിരിക്കെ അനധികൃതമായി കെ.എസ്. ഇ.ബി വാഹനം ഉപയോഗിച്ചതിനാണ് നടപടി.

സുരേഷ് കുമാർ 6,72,560 രൂപ പിഴയൊടുക്കണം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ നടപടിക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക വാഹനം വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 21 ദിവസത്തിനുള്ളിൽ പിഴയൊടുക്കണമെന്നാണ് നിർദേശം. 

അതേസമയം പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എം.ജി.സുരേഷ് കുമാര്‍ പ്രതികരിച്ചു. വൈദ്യുതി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു..

നേരത്തെ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്നും സുരേഷ് കുമാർ അന്ന് പ്രതികരിച്ചിരുന്നു. പിന്നാലെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് സുരേഷ് കുമാറിനെതിരെ പിഴ ചുമത്തുന്നത്. 

Summary- MG Suresh Kumar fined for driving KSEB vehicle illegally

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News