ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ മൈക്രോ ഫിനാൻസ് കമ്പനിയുടെ ഇടപെടുന്നതായി പരാതി
കമ്പനി ഭീഷണിപ്പെടുത്തുന്നതായി വായ്പ എടുത്തവർ
പാലക്കാട്: ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ മൈക്രോ ഫിനാൻസ് കമ്പനിയുടെ ഇടപെടൽ. പാലക്കാട് ലീഗൽ സർവീസ് അതോറിറ്റി അയക്കുന്ന നോട്ടീസിന്റെ കവറിൽ മൈക്രോഫിനാൻസ് കമ്പനിയുടെ സീൽ പതിപ്പിച്ചു. മൈക്രോ ഫിനാൻസ് കമ്പനി പ്രതിനിധികൾ ലീഗൽ സർവീസ് അതോറിറ്റിയുടെ നോട്ടീസുമായി വീട്ടിലെത്തി ഭീഷണി പെടുത്തുന്നതായി വായ്പ എടുത്തവർ ആരോപിക്കുന്നു.
ജുഡിഷ്യൽ ബോഡിയായ ലീഗൽ സർവീസ് അതോറിറ്റി അദാലത്തിനായി കക്ഷികൾക്ക് പോസ്റ്റൽ വഴിയാണ് നോട്ടീസ് അയക്കുക. അല്ലെങ്കിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രതിനിധികൾ നോട്ടീസ് വീട്ടിലെത്തിക്കും. പാലക്കാട്ടെ വായ്പ എടുത്തവരുടെ വീട്ടിലേക്ക് മൈക്രോഫിനാൻസ് കമ്പനി പ്രതിനിധികൾ നേരിട്ടാണ് നോട്ടീസുമായി എത്തുന്നത്. കമ്പനി പ്രതിനിധികൾ തങ്ങളെ ഭീഷണിപെടുത്തുന്നതായി വായ്പ എടുത്തവർ പറയുന്നു.
അദാലത്ത് നോട്ടീസിനെപ്പം മൈക്രോ ഫിനാൻസ് കമ്പനി ലീഗൽ സർവീസ് അതോറിറ്റിയിൽ നൽകിയ പരാതിയുമുണ്ട്. വായ്പ എടുത്തവർക്ക് നൽകുന്ന കവറിലും കമ്പനിയുടെ സീലുണ്ട് . മൈക്രാേഫിനാൻസ് കമ്പനിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജുഡിഷ്യൽ സംവിധാനം കൂട്ട് നിൽക്കുന്നത് അപകടകരമാണെന്ന് അഭിഭാഷകർ പറയുന്നു.
ലീഗിൽ സർവീസ് അതോറിറ്റിയുടെ ജീവനകാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സബ് ജഡ്ജ് കൂടിയായ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പറഞ്ഞു.