തിരുവല്ലയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; 22 കാരന്‍ പിടിയില്‍

പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്

Update: 2024-02-25 02:44 GMT
Editor : Lissy P | By : Web Desk
Missing case,Thiruvalla,breaking news malayalam,തിരുവല്ല,കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി,തിരുവല്ല മിസ്സിങ് കേസ്,ബ്രേക്കിങ് ന്യൂസ് മലയാളം
AddThis Website Tools
Advertising

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്.  പെണ്‍കുട്ടിയെ  പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട യുവാവ് പൊലീസ് പിടിയിലായി.  പെൺകുട്ടിയെ ഇവിടെ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നു ബസിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി അതുൽ (22) ആണ് പിടിയിലായത്. പിന്നീട് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ രണ്ടാമത്തെയാളെയും പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശി അജിനെ  അന്തിക്കാട് നിന്നുമാണ് പിടികൂടിയത്.

പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ  പുറത്ത് വിട്ടിരുന്നു.  വെള്ളിയാഴ്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്.

ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.അതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News