'ആർ.എസ്.എസിൻറെ ഉച്ഛിഷ്ടം ഭക്ഷിച്ച് മെക്കിട്ട് കേറാൻ വരണ്ട'; അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എം.എം മണി

'ആരിഫ് മുഹമ്മദ്‌ ഖാൻ വോട്ട് ചെയ്തല്ല ഇടത് പക്ഷത്തെ വിജയിപ്പിച്ചത്'

Update: 2022-11-05 04:03 GMT
Advertising

ഗുരുവായൂർ: ഗവർണർക്കും രാജ് ഭവനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രി എം.എം മണി. ആർഎസ്എസുകാരെയടക്കം തീറ്റി പോറ്റേണ്ട ബാധ്യത സർക്കാരിനായി. ആർഎസ്എസിന്‍റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എംഎം മണി പറഞ്ഞു.

കോൺഗ്രസ്സ് ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വി.ഡി സതീശനും കെ.സുധാകരനും ഗവർണറുടെ പാദ സേവകരായി മാറി. ഗവർണർ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നത്. ആരിഫ് മുഹമ്മദ് ഖാൻ വോട്ട് ചെയ്തല്ല ഇടത് പക്ഷത്തെ വിജയിപ്പിച്ചത്.  നമ്മുടെ നികുതി പണം കട്ട് മുടിക്കുകയും നമ്മെ ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഭരണഘടനയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും അന്തസത്ത തകർക്കാൻ കേന്ദ്ര സർക്കാർ ഗവർണർമ്മാരെ ഉപയോഗിക്കുന്നു എന്നും എംഎം മണി പറഞ്ഞു.

ഗുരുവായൂർ ചൊവ്വല്ലൂർ പടിയിൽ സിപിഐഎം സംഘടിപ്പിച്ച ഫാസിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News