വടകരയിൽ എന്നെയാണ് ജനത്തിന് കൂടുതൽ വിശ്വസിക്കാൻ കഴിയുക- കെ.കെ ശൈലജ

ആര് എന്ത് പറഞ്ഞാലും മട്ടന്നൂരില്‍ തന്നെയായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്നും അവർ പറഞ്ഞു

Update: 2024-03-18 15:48 GMT
Advertising

വടകര: വടകരയിൽ എന്നെയാണ് കൂടുതൽ ജനത്തിന് കൂടുതൽ വിശ്വസിക്കാൻ കഴിയുകയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ.  നേതാക്കൾ കോൺഗ്രസ് വിട്ട് അങ്ങടും ഇങ്ങടും ചാടുകയാണ് -മീഡിയവൺ ദേശീയാപാത പരിപാടിയിൽ എഡിറ്റർ ​പ്രമോദ് രാമനോട് സംസാരിക്കുകയായിരുന്നു അവർ.

കോൺഗ്രസ് രാഷ്ട്രിയത്തിന്റെ ​പ്രശ്നമാണത്. ​വ്യക്തിപരമായിട്ടല്ല ഇത് പറയുന്നത്. എന്നാലും എ.​കെ ആന്റണിയുടെ മകൻ, കരുണാകരന്റെ മകൾ എന്നിവരെ നമ്മൾ എന്നെങ്കിലും സംശയിച്ചിരു​ന്നോ. പക്ഷെ എന്ത് സംഭവിച്ചു. കെ.മുരളീധരനാണോ, ഷാഫി പറമ്പിലാണോ എന്ന വിത്യാസമൊന്നുമില്ല. കോൺഗ്രസ് രാഷ്ട്രിയത്തിന്റെ പ്രശ്നമാണ് ഇങ്ങനെ പെട്ടെന്ന് മാറാൻ അവരെ സഹായിക്കുന്നത്. എന്റെ രാഷ്ട്രിയം അതല്ല. ഉറച്ച അഭിപ്രായം പറയാൻ പാർലമെന്റിൽ ഞാനുണ്ടാകുമെന്നും അവർ പറഞ്ഞു. 

ആര് എന്ത് പറഞ്ഞാലും മട്ടന്നൂരില്‍ തന്നെയായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. മത്സരം വലിയ കടുപ്പം തോന്നുന്നില്ല. വളരെ പരിചയമുള്ള മണ്ഡലമാണ് വടകര. ഷാഫിയുടെ മാസ് എൻട്രിയിൽ വലിയ പ്രത്യേക​തയൊന്നും തോന്നുന്നില്ല. അന്ന് അവരുടെ പാർട്ടിയുടെ പ്രവർത്തകരും നേതാക്കളുമൊക്കെ ഒത്തുകൂടി.

ഞാൻ വന്നപ്പോഴും അതിനേക്കാൾ ആളുകളുണ്ടായിരുന്നു. അതിനെ ഫേസ്ബുക്കിൽ മാസ് എൻട്രി എന്ന് കൊട്ടിഘോഷിക്കാൻ നടന്നിട്ടില്ലെന്നേയുള്ളു. വടകര നിയോജകമണ്ഡലത്തിലെ ആൾക്കാർ മാത്രമെ വന്നിട്ടുള്ളു. എന്നിട്ടും വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നെ ​തെരഞ്ഞെടുത്താൽ ഇന്ത്യൻ പാർലമെന്റിൽ മതേതരത്വത്തിന് വേണ്ടി നിലകൊള്ളും. നാട്ടിൽ എങ്ങനെ സമരം ചെയ്യു​ന്നോ, അതു​പോലെ പാർലമെന്റിൽ ഇന്ത്യൻ മതേതരത്വത്തിന് വേണ്ടി ശക്തമായി നിലകൊള്ളും.

പ്രായം ഒരു ഘടകമല്ല.യുവാവായാലും പ്രായമുള്ളയാളായാലും കൈകാര്യം ചെയ്യുന്ന രാഷ്ട്രിയം എന്താണ് അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധത എന്താണ് എന്ന് ആൾക്കാർ തിരിച്ചറിയുക.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News