അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാതാവ് അറസ്റ്റിൽ

മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്

Update: 2023-07-28 05:45 GMT
Editor : Lissy P | By : Web Desk
Karnataka police officers taken into custody by Kerala police.
AddThis Website Tools
Advertising

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിൽ  അമ്മ അറസ്റ്റിൽ.  മാമ്പള്ളി സ്വദേശി ജൂലി(40  )ആണ് അറസ്റ്റിലായത്.  ഈ മാസം 18നാണ് മാമ്പള്ളി തീരത്തിന് സമീപം നായ കടിച്ചുവലിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അഞ്ചുതെങ്ങ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂലി പിടിയിലാകുന്നത്. 12 വർഷമായി വിവാഹമോചിതയാണ് ജൂലിയെന്ന് പൊലീസ് പറയുന്നു. കുഞ്ഞുണ്ടായതിന്റെ മാനക്കേടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News