ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ തൂങ്ങിമരിച്ച നിലയിൽ

കുട്ടികളുടെ മാതാവായ സുബീന മുംതാസി (29) നെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Update: 2022-03-03 13:39 GMT
Advertising

നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യചെയ്ത നിലയിൽ. കുട്ടികളുടെ മാതാവായ സുബീന മുംതാസി (29) നെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബർ 25 നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബീന അന്ന് കിണറ്റിൽ ചാടിയത്.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞുങ്ങൾ മരിച്ചു. മക്കളെ കൊലപ്പെടുത്തിയ ഇവർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News