മുൻ വിജിലൻസ് മേധാവി എം. ആർ അജിത് കുമാറിന് പുതിയ നിയമനം
സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റുകയായിരുന്നു
Update: 2022-06-21 14:13 GMT


കൊച്ചി: മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിന് പുതിയ ചുമതല. സിവിൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ എഡിജിപിയായാണ് നിയമനം. സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റുകയായിരുന്നു. അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിർദേശം നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി എം.ആർ അജിത് കുമാർ ഷാജ് കിരണുമായി നിരന്തരം ബന്ധപ്പെട്ടു എന്നായിരുന്നു സ്വപ്ന സുരേഷിൻറെ ആരോപണം. മാത്രമല്ല താൻ സംസാരിച്ചിരുന്നുവെന്ന കാര്യം അജിത് കുമാർ തന്നെ മുഖ്യ മന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുകയുെ ചെയ്തിരുന്നു. ഇതോടെ മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച അജിത് കുമാറിനെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.