കുട്ടികളെ പറ്റിച്ച് സാരിയിലും തട്ടിപ്പ്; 390 രൂപക്ക് വാങ്ങിയ സാരിക്ക് ഈടാക്കിയത് നാലിരട്ടി തുക

കല്യാൺ സിൽക്‌സിൽ നിന്ന് 390 രൂപ വിലക്ക് വാങ്ങിയ സാരിക്ക് സംഘാടകർ കൂട്ടികളിൽ നിന്ന് ഈടാക്കിയത് 1600 രൂപ

Update: 2024-12-31 12:16 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: കലൂരിലെ വിവാദ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ നൃത്തമവതരിപ്പിച്ച കുട്ടികളുടെ സാരിയുടെ പേരിലും ലക്ഷങ്ങൾ തട്ടി. കല്യാൺ സിൽക്‌സിൽ നിന്ന് 390 രൂപ വിലക്ക് വാങ്ങിയ സാരിക്ക് സംഘാടകർ കൂട്ടികളിൽ നിന്ന് ഈടാക്കിയത് 1600 രൂപ. 12,500 സാരികൾക്കാണ് മൃദംഗ വിഷൻ ഓർഡർ നൽകിയിരുന്നത്. സംഘാടകർ കുട്ടികളിൽ നാലിരട്ടി തുക വാങ്ങിയത് പിന്നീടാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്‌സ്‌ അധികൃതർ പ്രതികരിച്ചു.

പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്‌ത സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കുകയും ഒരു സാരിക്ക് 390 രൂപ നിരക്കിൽ സംഘാടകർക്ക് കൈമാറുകയും ചെയ്‌തിരുന്നു. വേദിയിൽ നിന്ന് ഉമാ തോമസ് എംഎൽഎ വീണതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് സാരിക്ക് കുട്ടികളിൽ നിന്ന് നാലിരട്ടി തുക ഈടാക്കിയതായി അറിയാൻ കഴിഞ്ഞതെന്നും കല്യാൺ സിൽക്‌സ് അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.

തങ്ങളുടെ ഉൽപന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്ക് ഉപയോഗിക്കുന്നതിൽ കടുത്ത അതൃപ്‌തിയുണ്ട്. സംഘാടകരുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണ്. വിവാദങ്ങളിൽ സ്ഥാപനത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്‌സ്‌ മാനേജ്മെന്റ് അറിയിച്ചു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News