Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ഇടുക്കി സത്രം എയർ സ്ട്രിപ്പ് എത്രയും വേഗം പ്രവർത്തനസജ്ജമാക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു.
എയർ സ്ട്രിപ്പ് പദ്ധതി പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു. എയർസ്ട്രിപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ മറ്റു വകുപ്പുകൾ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും കേന്ദ്രാനുമതിയില്ലാതെ സ്ഥലം വിട്ടുനൽകാനാകില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്.