മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; നെടുമ്പാല എസ്റ്റേറ്റ് തത്ക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ
ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
Update: 2025-03-13 10:23 GMT


കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവയ്‌ക്കേണ്ടതില്ലെന്നും പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നത് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണെന്നുമുള്ള തീരുമാനം സർക്കാർ ഹൈകോടതിയെ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ ഒരുമിച്ച് ഏറ്റെടുക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചത്. തീരുമാനം അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട്.
വാർത്ത കാണാം: