മുണ്ടക്കൈ ദുരന്തം: മരിച്ചവരുടെ എണ്ണം 228 ആയി

കാലാവസ്ഥ വെല്ലുവിളിയെങ്കിലും രാത്രിയിലും രക്ഷാപ്രവർത്തനം സജീവം

Update: 2024-07-31 16:26 GMT
Advertising

കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 228 ആയി ഉയർന്നു. 191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി. ഇതുവരെ നടത്തിയ തിരച്ചിലിൽ 164 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 56 ശരീരഭാഗങ്ങളും ദുരന്തമുഖത്തുനിന്ന് കണ്ടെത്തി.

കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ഭാ​ഗികമായി തടസ്സപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. ബെയ്‍ലി പാലത്തിന്റെ നിർമാണം പുരോ​ഗമിക്കുകയാണ്. പാലം നാളെ സജ്ജമാകും. പ്രതികൂല കാലാവസ്ഥയാണെങ്കിലും രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ല. സൈന്യത്തിന്‍റേയും മറ്റ് ഉദ്യോ​ഗസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാദൗത്യത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും സജീവമായി തന്നെ തുടരുന്നുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News