മുണ്ടക്കൈ ദുരന്തം: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് എക്സിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്

Update: 2024-08-01 02:19 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള പോസ്റ്റിനെതിരെയായിരുന്നു പ്രചാരണം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് കേസ്. കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് എക്സിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്.BNS 192, 45 വകുപ്പുകളും ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പും അനുസരിച്ചാണ് കേസെടുത്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News