മുണ്ടൂർ കാട്ടാന ആക്രമണം; അലന്റെ മരണകാരണമായത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
അലന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും


പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.രാവിലെ എട്ടുമണിയോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.തുടർന്ന് മൈലംപുള്ളിയിലെ സെമിത്തേരിയിൽ വെച്ചായിരിക്കും സംസ്കാരം നടക്കുക .നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അലന്റെ മരണകാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ അമ്മ വിജി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ മരിച്ചത് . കൂടെ ഉണ്ടായിരുന്ന അമ്മ വിജിയെയും കാട്ടാന ആക്രമിച്ചു. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണം നടന്നത് . ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത് . പരിക്കേറ്റ വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ അലൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .
ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു. ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ലെന്ന് ആരോപണമുണ്ട്.