സ്വപ്‌നയുടെ ആരോപണത്തില്‍ ഒന്നും പറയാനില്ലെന്ന് എം.വി ഗോവിന്ദൻ

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

Update: 2023-03-09 16:35 GMT
MV Govindan reaction to swapna suresh alligation

MV Govindan

AddThis Website Tools
Advertising

കൊച്ചി: സ്വപ്‌ന സുരേഷിന്റെ ആരോപണം സബന്ധിച്ച് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഇടനിലക്കാരൻ വഴി എം.വി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയെന്ന വ്യക്തിയാണ് തന്നെ വന്ന് കണ്ടതെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തു. ആരോപണങ്ങളെല്ലാം കളവായിരുന്നുവെന്ന് പറയണം. ഒത്തുതീർപ്പായാൽ ഹരിയാനയിലോ ജയ്പൂരിലോ പോയി ജീവിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

സ്വപ്‌നയുടെ ആരോപണത്തിന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ദുരാരോപണമാണെങ്കിൽ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News