ദേശീയപാതവികസനം: കേന്ദ്രവും കേരളവും ഒരുമിച്ച് പരിഹാരം കാണുമെന്ന് നിതിൻ ഗഡ്കരി; 99 ശതമാനം ഭൂമിയും ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി

നഷ്ടപരിഹാരത്തിന് പണം നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

Update: 2022-12-15 13:48 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലുള്ള പ്രശ്‌നത്തിന് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് പരിഹാരം കാണുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകാനുള്ള പ്രശ്‌നത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ദേശീയപാത നിർമാണം സ്തംഭിക്കാതിരിക്കാനാണ് നഷ്ടപരിഹാരത്തിന് 25 % വിഹിതം നൽകാമെന്ന് സമ്മതിച്ചതെന്ന് മുഖ്യമന്ത്രി മറുപടി നൽകി . കേരളത്തിൽ 99 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു . 15 ദേശീയ പാത വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് ഇരുവരുടെയും പ്രതികരണം.

ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുത്തവർക്ക് കേന്ദ്രം നഷ്ടപരിഹാരം ഉറപ്പാക്കിയെന്ന വി മുരളീധരന്റെ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി അതേ വേദിയിൽ മറുപടി കൊടുത്തു. നഷ്ടപരിഹാരത്തിന് പണം നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. നിധിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞത് സംസ്ഥാനത്തിന് എതിരാണെന്ന് ചിലർ വരുത്തിത്തീർക്കുന്നു. ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് നാട്ടിൽ ഒരാളും വഴിയാധാരമായി പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .

2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാത വികസനം സ്തംഭനത്തിൽ ആയിരുന്നു. ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പിലാക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറായി. ഗഡ്കരിയുടെ പ്രസ്താവനയെ മാധ്യമങ്ങൾ വലിയ തോതിൽ തെറ്റായി പ്രചരിപ്പിച്ചു. സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കത്തിനിടയാക്കും എന്ന് അവർ കരുതി. അങ്ങനെയൊന്നും ആരും മനപ്പായസം ഉണ്ണേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News