'പിണറായിസത്തിനെതിരെ ആണിയടിക്കാനുള്ള അവസാന ഘട്ടമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്'; പി.വി അൻവർ

'നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാലും പിന്തുണയ്ക്കും'

Update: 2025-01-13 14:01 GMT
Editor : നബിൽ ഐ.വി | By : Web Desk
പിണറായിസത്തിനെതിരെ ആണിയടിക്കാനുള്ള അവസാന ഘട്ടമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പി.വി അൻവർ
AddThis Website Tools
Advertising

കോഴിക്കോട്: പിണറായിസത്തിനെതിരെ ആണിയടിക്കാനുള്ള അവസാന ഘട്ടമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു. കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് അവരുടെ സീറ്റുകള്‍ നിലനിര്‍ത്തുകയാണ് ചെയ്തതെന്നും ഈ തെരെഞ്ഞെടുപ്പ് സിപിഎമ്മില്‍ നിന്ന് ഒരു സീറ്റ് പിടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.

'നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാലും പിന്തുണയ്ക്കും. ഷൗക്കത്ത് മത്സരിച്ചാൽ ജയിക്കുമെങ്കിലും ഭൂരിപക്ഷം പ്രവചിക്കാനാവില്ല. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ല. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും നിലമ്പൂര്‍ വിടില്ല. യുഡിഎഫിന് നല്‍കിയത് നിരുപാധിക പിന്തുണ'-പി.വി അൻവർ

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News