"ഫീസടക്കാത്തതിന്‍റെ പേരിൽ ബി.പി.എൽ വിഭാഗക്കാർക്കെതിരെ നടപടി പാടില്ല"; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ഫീസടക്കാത്തതിനെ തുടർന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും വിദ്യാര്‍ഥികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടല്‍
Update: 2022-08-08 11:37 GMT
സ്വാശ്രയ കോളേജുകളിൽ ബി.പി.എൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർപ്പിപ്പ് നിർത്തലാക്കിയ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. ഫീസടക്കാത്തതിന്‍റെ പേരിൽ ബി.പി.എൽ വിഭാഗക്കാർക്കെതിരെ നടപടി പാടില്ലന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും ബാധകമാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് ഉത്തരവ്.
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അനുവദിച്ചുകൊണ്ടിരുന്ന സ്കോളർഷിപ്പ് ആനുകൂല്യം നിർത്തലാക്കിയ സംഭവത്തില്‍ നേരത്തേ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഫീസടക്കാത്തതിനെ തുടർന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും വിദ്യാര്‍ഥികൾ നൽകിയ ഹർജിയിലാണ് ഇപ്പോള്‍ കോടതി ഇടപെലുണ്ടായത്.