കെ.ടി.യുവിൽ വി.സിയില്ല; സർവകലാശാല ഭരണം പ്രതിസന്ധിയിൽ

ബിരുദ സർട്ടിഫിക്കറ്റുകൾ വിസി ഇല്ലാത്തതിനാൽ ലഭിക്കുന്നില്ലെന്ന് പരാതി

Update: 2022-10-28 00:47 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വൈസ് ചാൻസലർ ഇല്ലാത്തതിനാൽ സാങ്കേതിക സർവകലാശാലയിൽ ഭരണ പ്രതിസന്ധി.ബിരുദ സർട്ടിഫിക്കറ്റുകൾ പോലും വി.സി ഇല്ലാത്തതിനാൽ ലഭിക്കുന്നില്ലെന്നാണ് പരാതി. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർക്ക് താൽക്കാലിക ചുമതല നൽകണമെന്ന സർക്കാർ നിർദേശം ഗവർണർ തള്ളിയിരുന്നു.

ഒരാഴ്ച പിന്നിട്ടിട്ടും പുറത്താക്കപ്പെട്ട വൈസ് ചാൻസലർക്ക് പകരം ആളെ കണ്ടെത്താനായിട്ടില്ല. ചട്ടവിരുദ്ധമായി നിയമനം നടന്നതിനാലാണ് വിസിയായിരുന്ന എം.എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയത്. എന്നാൽ വൈസ് ചാൻസിലർ ഇല്ലാതായതോടെ സർവകലാശാലയിലെ പ്രാഥമിക പ്രവർത്തനങ്ങൾ പോലും അവതാളത്തിലായി. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല. വി.സി ഇല്ലാത്തതിനാൽ സിൻഡിക്കേറ്റ് കൂടി എടുത്ത തീരുമാനങ്ങളും നടപ്പാക്കാൻ കഴിയുന്നില്ല.

എൻജിനീയറിംഗ് രംഗത്തെ വിദഗ്ധരെ മാത്രമേ വി.സിയായി നിയമിക്കാൻ പാടുള്ളു എന്നാണ് ചട്ടം. അതിനാൽ നിയമനം നടത്തുന്നതിന് സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിജിറ്റൽ സർവകലാശാല വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകണമെന്ന് സർക്കാർ ഗവർണറെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനാൽ നിർദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഗവർണർ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News