ഇടുക്കിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
Update: 2022-08-17 12:01 GMT


ഇടുക്കി വണ്ടിപ്പെരിയാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
വക്കച്ചൻ കോളനി സ്വദേശി രതീഷ് ( 27) ആണ് മരിച്ചത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. വൈകുന്നേരമാണ് അപകടം നടന്നത്. രതീഷ് സഞ്ചരിച്ച് ബൈക്കിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. രതീഷ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. റോഡിൽ തലയിടിച്ച് വീണ രതീഷ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.
പ്രദേശവാസികളും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.