'ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായി വിജയന് മറ്റൊരു നീതിയും പറ്റില്ല' : വി.ഡി സതീശൻ

ഗൗരവതരമായ വിഷയത്തിൽ നിയമനടപടികളും സമരപരിപാടികളും അടക്കമുള്ളവയെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു

Update: 2022-06-08 06:50 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായി വിജയന് മറ്റൊരു നീതിയും പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരായ ഒരു കേസിൽ ആരോപണവിധേയയായ സ്ത്രീയിൽ നിന്ന് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

ഇരട്ട നീതി പറ്റുമോ എന്നാണ് പ്രതിപക്ഷത്തിന് ചോദിക്കാനുള്ളതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗൗരവതരമായ വിഷയത്തിൽ നിയമനടപടികളും സമരപരിപാടികളും അടക്കമുള്ളവയെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി എസ്.സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായി സ്വപ്ന സുരേഷ്. .പാലക്കാട് ഫ്ളാറ്റിൽ നിന്നുമാണ് സരിത്തിനെ ബലമായി തട്ടിക്കൊണ്ടുപോയതെന്ന് സരിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ള കാറിലെത്തിയവരാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. ഇവർ പൊലീസാണെന്ന് പറഞ്ഞാണ് വന്നത്. എന്നാൽ യൂണിഫോം ധരിച്ചില്ലെന്നും സ്വപ്ന ആരോപിച്ചു.

വാർത്താസമ്മേളനം നടത്തി പൊതു ജനങ്ങളോട് സത്യം പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെയുള്ള ആക്രമണം തുടങ്ങിയത്. എനിക്ക് നേരെ ഉടൻ ആക്രമണം ഉണ്ടാകുമെന്നും സ്വപ്ന പറഞ്ഞു. താൻ സത്യം മുഴുവൻ പറഞ്ഞിട്ടില്ല. അതിന് മുമ്പേ ആക്രമണം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ സ്ത്രീകൾ ഇവിടെ സത്യം തുറന്ന് പറഞ്ഞാൽ ഇതാണ് അവസ്ഥയെന്നും സ്വപ്ന പറഞ്ഞു. ഇതിന് എച്ച്.ആർ.ഡി.എസിലെ ജീവനക്കാരൻ കൂടിയാണ് സരിത്ത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News