''കെ.എസ്.ആര്‍.ടി സിയുടെ റൂട്ടിലൂടെ സപ്ലൈകോയെ ഓടിക്കരുത്''- ഷാഫി പറമ്പില്‍
സപ്ലൈകോ പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കടുത്ത സമ്പത്തിക പ്രതിസസിക്ക് കാരണം സർക്കാർ അവഗണനയാണ്. ഔട്ട് ലെറ്റുകളിൽ സബ്സിഡി സാധനങ്ങളില്ലെന്നും ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയത്തിൽ പറയുന്നു. വകുപ്പിനോട് കാണിക്കുന്ന അനീതിയെ ചോദ്യം ചെയ്യാൻ മന്ത്രി പ്രതിപക്ഷത്തോടൊപ്പം നിൽക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അവശ്യ സാധനങ്ങൾ ഇല്ല എന്നത് മുൻപ് ഭക്ഷ്യ മന്ത്രി നിഷേധിച്ചതാണ്. ഇന്ന് മന്ത്രി അത് സമ്മതിക്കുകയാണ്. പ്രതിപക്ഷം വിഷയങ്ങൾ ഉന്നയിക്കുന്നത് കുത്തകകൾക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ്.. കെ.എസ്.ആര്‍.ട്ടി.സി യുടെ റൂട്ടിലൂടെ സപ്ലൈകോയെ ഓടിക്കുന്നത് നിർത്തണം. കേരളത്തിൽ വിലക്കുറവ് ഉണ്ടാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിൽ സംസാരിച്ചപ്പോൾ ഒരിക്കൽ പോലും കേന്ദ്ര നയങ്ങളെ വിമർശിച്ചില്ലെന്ന് മറുപടി പ്രസംഗത്തില്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള ഈ അന്തർധാരയാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്. യുഡിഎഫ് കേരളത്തിൽ മാവേലി സ്റ്റോറുകളെ വാമന സ്റ്റോറുകളാക്കി. കഴിഞ്ഞ രണ്ടുമാസമായി അവശ്യസാധനങ്ങളിൽ ചിലതിന്റെ കുറവുണ്ട് എന്ന് സമ്മതിക്കുന്നു. പ്രയാസങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയും മാവേലി സ്റ്റോറൂം മാതൃകാപരമായ ഇടപെടലാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.