ഈദുൽ ഫിത്വർ : അപരവിദ്വേഷത്തിനെതിരായ സാഹോദര്യത്തിൻ്റെ ആഹ്വാനം - പി. മുജീബുറഹ്മാൻ
ഫലസ്തീനടക്കമുള്ള ജനതക്ക് വേണ്ടി പ്രാർഥിക്കണമെന്നും കുടുംബ, അയൽപക്ക ബന്ധങ്ങൾ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളും വേദികളും പ്രാദേശികമായി രൂപപ്പെടണമെന്നും മുജീബുറഹ്മാൻ ആഹ്വാനം ചെയ്തു.


കോഴിക്കോട് : ലോകത്താകമാനം വ്യാപിക്കുന്ന അപരവിദ്വേഷത്തിനെതിരെ എല്ലാവരെയും ചേർത്തുപിടിക്കാനുള്ള ആഹ്വാനമാണ് ചെറിയ പെരുന്നാളിൻ്റെ സന്ദേശമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഈദുൽ ഫിത്വർ സന്ദേശത്തിൽ പറഞ്ഞു. ദേശ, ഭാഷ, ജാതി, ലിംഗ, മത ഭേദങ്ങൾക്കതീതമായി ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്ന സഹാനുഭൂതിയുടെ മാസമായിരുന്നു റമദാൻ. അതിൻ്റെ പരിസമാപ്തിയാണ് പെരുന്നാൾ.
ഭരണകൂട ഭീകരതക്ക് വിധേയമായി പ്രയാസമനുഭവിക്കുന്നവരുടെ എണ്ണം ആഗോള തലത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവർക്കുള്ള ഐക്യദാർഢ്യമാണ് ചെറിയ പെരുന്നാൾ. വിമോചനത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീനടക്കമുള്ള ജനതക്ക് വേണ്ടി പ്രാർഥിക്കണമെന്നും കുടുംബ, അയൽപക്ക ബന്ധങ്ങൾ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളും വേദികളും പ്രാദേശികമായി രൂപപ്പെടണമെന്നും മുജീബുറഹ്മാൻ ആഹ്വാനം ചെയ്തു.