പാലാ ബിഷപ്പ് വിദ്വേഷ പരാമർശം പിൻവലിക്കണം; സര്‍ക്കാര്‍ നിലപാട് വ്യക്തമല്ല- കാന്തപുരം

വളച്ചൊടിച്ചാലും ഇല്ലെങ്കിലും പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല, തെറ്റായ വാദം മുസ്‍ലിം സമുദായത്തിന്റെ പേരിൽ ഉന്നയിച്ചയാൾ പിൻവലിക്കുകയാണ് വേണ്ടത്- കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു

Update: 2021-09-19 12:50 GMT
Editor : Shaheer | By : Web Desk
Advertising

മുസ്‍ലിം സമുദായത്തിനെതിരെ പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. ലവ് ജിഹാദ് ഇസ്‍ലാമിലില്ല. മുസ്‍ലിം സമുദായം തീവ്രവാദത്തിന് കൂട്ടുനിന്നിട്ടില്ല. ബിഷപ്പ് വിവാദത്തില്‍ സർക്കാരിന്റെ നിലപാട് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.

ഭീകരതയ്‌ക്കെതിരെ സംസാരിക്കുന്നവരാണ് ഞങ്ങൾ. ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാന്‍ നിർബന്ധിക്കുന്നത് ഇസ്‍ലാം അനുവദിക്കുന്നില്ല. നിർബന്ധിച്ചോ വഞ്ചിച്ചോ ഉള്ള മതപരിവർത്തനം മതപരിവർത്തനമാകില്ല. അതുകൊണ്ട് മുസ്‍ലിംകളുടെ എണ്ണം വർധിക്കുകയില്ല. അങ്ങനെ ഇസ്‍ലാം കൽപിച്ചിട്ടില്ല. സൗകര്യമുള്ളവർക്ക് മതം സ്വീകരിക്കാം. അല്ലാത്തവർക്ക് പോകാം-അദ്ദേഹം പറഞ്ഞു.

വളച്ചൊടിച്ചാലും തിരിച്ചൊടിച്ചാലും പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണ്. അത് അദ്ദേഹം തിരുത്തണം. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്. തെറ്റായ വാദം മുസ്‍ലിം സമുദായത്തിന്റെ പേരിൽ ഉന്നയിച്ചയാൾ പിൻവലിക്കുകയാണ് വേണ്ടത്. ബിഷപ്പിനെതിരായ നിയമനടപടികളൊക്കെ ആലോചിച്ചുചെയ്യേണ്ടതാണ്. എന്തും പറയാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്ന് മനസിലായിട്ടില്ല. പ്രശ്‌നം പരിഹരിക്കാൻ ആരു നീക്കം നടത്തിയാലും സ്വാഗതം ചെയ്യുന്നതായും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News