പാലക്കാട് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്കേറ്റു

ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Update: 2022-08-24 13:48 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: ജില്ലയിലെ തച്ചമ്പാറയിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് അപകടം. മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. പ്രൈവറ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ബസുകളിലെ ഡ്രൈവർമാരടക്കം 25ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News