ചേലക്കരയിൽ നാളെ കൊട്ടിക്കലാശം; പ്രചാരണം ശക്തമാക്കി പാർട്ടികൾ

ബൂത്തുകൾ കേന്ദ്രീകരിച്ച് വോട്ടർമാരെ വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ ബോധവൽക്കരണവും നടക്കുന്നു

Update: 2024-11-10 09:37 GMT
Advertising

തൃശൂർ: ചേലക്കരയിൽ നാളെ കൊട്ടിക്കലാശം നടക്കാനിരിക്കെ വീടുകൾ കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് സ്ലിപ് വിതരണം നടക്കുന്നത്. കൊണ്ടാഴിയിലെ എൽഡിഎഫ് റാലിയിൽ സർക്കാറിന്റെ വികസന നേട്ടങ്ങളിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

ബൂത്തുകൾ കേന്ദ്രീകരിച്ച് വോട്ടർമാരെ വോട്ടിംഗ് യന്ത്രം ഉപയോഗിക്കാൻ ബോധവൽക്കരണവും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫിൻ്റെ റാലികൾ തുടരുകയാണ്. ക്ഷേമ പെൻഷന്റെ കുടിശിക രണ്ടു വർഷത്തിനകം കൊടുത്തുതീർക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വടക്കാഞ്ചേരിലെ ലൈഫ് മിഷൻ ഭവന പദ്ധതിയും ചർച്ചയാക്കി.

വൈകിട്ട് നടക്കുന്ന റാലി ശക്തി പ്രകടനമാക്കാനാണ് യുഡിഎഫിന്റെ ശ്രമം. നാളെ കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News