വൻ വിവരച്ചോർച്ച: പി.എസ്.സി- ബി.എസ്.എൻ.എൽ വെബ്‌സൈറ്റുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നു

കേരള പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പി.എസ്.സിയിൽ നിന്ന് മാത്രം 65 ലക്ഷം ഉദ്യോഗാർഥികളുടെ വിവരങ്ങളാണ് ചോർന്നത്

Update: 2024-07-22 06:48 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം:പി.എസ്.സിയുടെയും ഏഴ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നു.

കേരള പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പി.എസ്.സിയിൽ നിന്ന് മാത്രം 65 ലക്ഷം ഉദ്യോഗാർഥികളുടെ വിവരങ്ങളാണ് ചോർന്നത്. ചോർത്തിയ വിവരങ്ങൾ ഹാക്കർമാർ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചെന്നും കണ്ടെത്തി. 

ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യെ​പ്പോ​ലും ബാ​ധി​ച്ചേ​ക്കാ​വു​ന്ന രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും പു​റ​ത്തു​പോ​യ​തോ​ടെ പ്രൊ​ഫൈ​ലു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് പി.​എ​സ്.​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.  യൂ​സ​ർ ഐ​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ആ​ധാ​ർ രേ​ഖ​ക​ളും വി​ര​ല​ട​യാ​ള​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഹാ​ക്ക​ർ​മാ​ർ പ്രൊ​ഫൈ​ലി​ൽ ക​യ​റി ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി, മ​തം തി​രു​ത്തി​യാ​ൽ​ത​ന്നെ അ​ത് പി.​എ​സ്.​സി പ​രീ​ക്ഷ ഫ​ല​ത്തെ​യും ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ജോ​ലി സാ​ധ്യ​ത​യെ​യും ബാ​ധി​ക്കും. 

More To Watch

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News