വികസനത്തെ ഉമ്മാക്കി കാണിച്ച് വിരട്ടാൻ നോക്കേണ്ട- പിണറായി വിജയൻ

വികസനത്തിന്റെ കാര്യത്തിൽ സർക്കാറിന് പിടിവാശിയോ ദുർവാശിയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Update: 2022-01-02 15:14 GMT
Editor : Nidhin | By : Web Desk
Advertising

കേന്ദ്ര സർക്കാറിനെ ഉപയോഗിച്ച് കേരളത്തിന്റെ വികസനങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വികസന പരിപാടിയും ഇവിടെ പാടില്ല എന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വികസനത്തിന്റെ കാര്യത്തിൽ സർക്കാറിന് പിടിവാശിയോ ദുർവാശിയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈനിന് വേണ്ടിയുള്ള സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമെന്നും വികസന പദ്ധതികളെ ഉമ്മാക്കി കാണിച്ച് വിരട്ടാൻ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയോട് സമരസപെടനാണ് കോൺഗ്രസ് ശ്രമമെന്നും കോൺഗ്രസിനെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഞാൻ ഹിന്ദുവാണെന്ന് ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്നും റാലിയിൽ പറയുന്നു. ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫാസിസ്റ്റ് രീതിയാണ് RSS പിന്തുടരുന്നതെന്നും ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്രസർക്കാർ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News