യോഗിക്കെതിരെയുള്ള പിണറായിയുടെ പ്രസ്താവന തിരുത്തണം, സി.പി.എമ്മിനൊപ്പം ചേർന്ന് ചീത്ത വിളിക്കുന്ന പ്രവണത വി.ഡി സതീശനും ഒഴിവാക്കണം: വി മുരളീധരൻ

മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാലു സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചത്. കേരളവും ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങും

Update: 2022-03-10 10:22 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ നാലിടത്തും ബി.ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്. ബിജെപിയുടെ മികച്ച വിജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എത്തിയിരിക്കുന്നത്.

പിണറായി വിജയൻ യോഗിക്കെതിരെ നടത്തിയ പ്രസ്താവന തിരുത്തണം. പിണറായി യോഗിയെ ചീത്ത വിളിച്ചപ്പോൾ മുന്നിലുണ്ടായിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു. സി.പി.മ്മിനൊപ്പം യോഗിയെ ചീത്ത വിളിക്കാൻ പ്രതിപക്ഷവും ഒന്നിച്ചു. പിണറായിക്ക് വേണ്ടി യോഗിയെ ചീത്തവിളിക്കുന്ന പ്രവണത വി.ഡി സതീശൻ ഒഴിവാക്കണമെന്ന് മുരളീധരൻ പറഞ്ഞു.

മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാലു സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചത്. കേരളവും ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങും. അതിന്റെ സൂചനകളാണ് ഇപ്പാൾ കാണുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ നാലിടത്തും ബി.ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്.

കോൺഗ്രസിൻറെ കരുത്തുറ്റ കോട്ടയായ പഞ്ചാബിൽ മാത്രമാണ് കാവി പുതയ്ക്കാതിരുന്നത്. ഇവിടെ കോൺഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗത്തിനാണ് പഞ്ചാബ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ തുടക്കം മുതലേ ഭരണകക്ഷിയായ ബി.ജെ.പി മുന്നേറിക്കൊണ്ടിരുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ പ്രധാന എതിരാളിയായ സമാജ്വാദി പാർട്ടിക്ക് സാധിച്ചില്ല. വോട്ടെണ്ണൽ കഴിഞ്ഞ മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസിന് വളരെ കുറച്ചു സീറ്റുകളിൽ ലീഡ് നിലനിർത്താനായത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News