'സർക്കാരിനെ ജനങ്ങൾ അളക്കുന്നത് പൊലീസിന്‍റെ പ്രവർത്തനം കൂടി വിലയിരുത്തി, അത് മനസിലാക്കി പ്രവർത്തിക്കണം' മുഖ്യമന്ത്രി

സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

Update: 2021-09-30 08:16 GMT
Advertising

സർക്കാരിനെ പൊതുജനങ്ങൾ അളക്കുന്നത് പൊലീസിന്‍റെ പ്രവർത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് മനസിലാക്കി വേണം പൊലീസ് സേന പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകേണ്ട വിഭാഗമാണ് പൊലീസെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ജനപക്ഷത്തുനിന്നാണെന്നും ഓര്‍മിപ്പിച്ചു. സര്‍ക്കാരിനെ പൊതുജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാണ്. അക്കാര്യം മനസിലാക്കി ജനങ്ങളുടെ ഭാഗത്തുനിന്നാകണം പൊലീസ് കൃത്യനിര്‍വഹണം നടത്തേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മോന്‍സനുമായി ഉന്നത പൊലീസുദ്യോഗസ്ഥർക്കുള്ള ബന്ധം പുറത്തുവരുന്നതിനിടെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മൂന്നരക്ക് ഓൺലൈനായാണ് യോഗം. എസ്.എച്ച്.ഒമാർ മുതൽ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കണമെന്നാണ് നിർദേശം. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News