പോളിങ് ശതമാനം ഏറ്റവും കുറവ് പൊന്നാനിയിൽ
53.97 ശതമാനമാണ് പൊന്നാനിയിൽ ഇതുവരെയുള്ള പോളിങ്.
മലപ്പുറം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പോളിങ് പൊന്നാനി മണ്ഡലത്തിൽ. 53.97 ശതമാനമാണ് പൊന്നാനിയിൽ ഇതുവരെയുള്ള പോളിങ്. സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ഭിന്നത വലിയ രീതിയിൽ ചർച്ചയായ മണ്ഡലമാണ് പൊന്നാനി.
51.41 ശതമാനം പൊന്നാനിയിൽ നാല് മണിവരെയുള്ള പോളിങ്. 58.52 ശതമാനമാണ് സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ്. വോട്ടിങ്ങിനിടെ ഏഴുപേർ കുഴഞ്ഞുവീണു മരിച്ചു.
1. തിരുവനന്തപുരം-56.55
2. ആറ്റിങ്ങല്‍-59.55
3. കൊല്ലം-56.74
4. പത്തനംതിട്ട-55.55
5. മാവേലിക്കര-56.58
6. ആലപ്പുഴ-61.55
7. കോട്ടയം-57.04
8. ഇടുക്കി-56.53
9. എറണാകുളം-57.34
10. ചാലക്കുടി-60.59
11. തൃശൂര്‍-59.75
12. പാലക്കാട്-60.41
13. ആലത്തൂര്‍-59.51
14. പൊന്നാനി-53.97
15. മലപ്പുറം-57.34
16. കോഴിക്കോട്-59.18
17. വയനാട്-60.30
18. വടകര-58.96
19. കണ്ണൂര്‍-61.85
20. കാസർകോട്-60.90