കനത്ത മഴ: പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്

Update: 2022-07-31 16:14 GMT
Advertising

തിരുവനന്തപുരം: കനത്തമഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പൊൻമുടി, കല്ലാർ, മങ്കയം, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നുപ്രവർത്തിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

കൂടാതെ നെയ്യാർ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യത ഉള്ളതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഒരു മണിക്കൂറായി കനത്ത മഴ പെയ്യുന്നതിനാലും മുൻകരുതൽ എന്ന രീതിയിലാണ് നടപടി സ്വീകരിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. കോട്ടയം മൂന്നിലവ് വില്ലേജിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് ടൗണിൽ വെള്ളം കയറി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മീൻമുട്ടിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News