പ്രതിപക്ഷ ഭിന്നത മുതലാക്കി ബി.ജെ.പി നേട്ടം കൊയ്യുന്നത് തടയണം: സി.പി.എം
''സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കണം''
Update: 2023-06-26 11:23 GMT
ന്യൂഡൽഹി: പ്രതിപക്ഷ ഭിന്നത മുതലാക്കി ബി.ജെ.പി നേട്ടം കൊയ്യുന്നത് 2024ലെ തെരഞ്ഞെടുപ്പിൽ തടയണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം. സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ അഭികാമ്യമല്ലെന്നും ഡൽഹിയിൽ ചേർന്ന പി.ബി യോഗത്തിന് ശേഷം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂരിൽ ബി.ജെ.പി വർഗീയ ധ്രുവീകരണം അവസാനിപ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 2001 ലെ സെൻസസ് ആധാരമാക്കി അസമിലെ നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് പോളിറ്റ് ബ്യൂറോ എതിർത്തു. പ്രത്യേക കമ്മീഷൻ രൂപീകരിക്കാതെയുള്ള ഈ നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റാനാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.